ജാതിമത വർഗ വർണ്ണങ്ങൾക്ക്അതീതമായി യു എ ഇയിൽ താമസവിസയിലുള്ള പറപ്പൂർ പുഴക്കിക്കരെ, വേങ്ങര, ഊരകം, കണ്ണമംഗലം പഞ്ചായത്തുകളിൽ താമസിക്കുന്നവർക്കാണ് വഫയിൽ അംഗമാകാവുന്നത്.രണ്ട് വർഷത്തെ കാലാവധിയിൽ തിരഞ്ഞെടുക്കപ്പെടുന്ന കമ്മറ്റികൾ ആയിരിക്കും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
ജാതിമത രാഷ്ട്രീയ സംഘടനകളുടെ പ്രധാനസ്ഥാനം വഹിക്കുന്നവർക്ക് വഫയിലെ തിരഞ്ഞെടുക്കപ്പെടുന്ന കമ്മറ്റികളിൽ ഭാരവാഹിത്വത്തിന് യോഗ്യതഉണ്ടായിരിക്കുന്നതല്ല.
അംഗങ്ങളുടെ സാമ്പത്തിക പുരോഗതിക്കും ഉന്നമനത്തിനും ഉതകുന്ന കർമ്മ പദ്ധതികൾ കൂടിയാലോചിച്ചു നടപ്പിലാക്കാൻ ശ്രമിക്കുന്നതാണ്. വഫയിലെ അംഗങ്ങളുടെ എല്ലാവിധ പ്രയാസങ്ങൾക്കും പരിഹാരങ്ങൾ കാണാൻ ശ്രമിക്കുന്നതായിരിക്കും.
കമ്മറ്റികളുടെ അറിവോടെ അല്ലാത്ത സാമ്പത്തിക പിരിവുകൾ വഫയുടെ പേരിൽ അംഗങ്ങൾക്കിടയിൽ അനുവദിക്കുന്നതല്ല.
സംഘടന കാലാകാലങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്നവരുടെ അംഗത്വം പുനഃപരിശോധിക്കാൻ നിലവിലുള്ള കമ്മിറ്റികൾക്ക് അധികാരമുണ്ടായിരിക്കും. പിരിഞ്ഞു പോകുകയോ അംഗത്വത്തിൽനിന്നും ഒഴിവാക്കപ്പെടുകയോ ചെയ്യുന്നവരുടെ വരിസംഖ്യ ഒഴികെയുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും നിലവിലുള്ള കമ്മിറ്റികൾ തീർത്തു നൽകേണ്ടതാണ്.
മുളകിലുള്ള നിബന്ധനകൾ താങ്കൾ അംഗീകരിക്കുന്നുവെങ്കിൽ താഴെ കാണുന്ന ബട്ടണിൽ അമർത്തി ഓൺലൈൻ അപേക്ഷ ഫോറം വ്യക്തമായി പൂരിപ്പിക്കുക അല്ലെങ്കിൽ താങ്കളുടെ ഏരിയയിലെ ഹെൽപ് ലൈനുമായി ബന്ധപെടുക.
Helpline Register now Online