What we do
ഗൾഫ് പ്രവാസം സ്വീകരിച്ച ഏറക്കുറെ എല്ലാവരെയും ധനികരായാണ് നാട്ടിലുള്ളവർ നോക്കിക്കാണുന്നത്. അതങ്ങിനെത്തന്നെ ആയിക്കോട്ടെ എന്ന ഒരു നിലപാട് പ്രവാസിക്കും ഇല്ലാതില്ല. പക്ഷെ സൂക്ഷ്മമായി പരിശോധിച്ചാൽ പലരും പല രീതിയിലുള്ള പ്രയാസങ്ങളിലൂടെ കടന്നു പോകുന്നതായി കാണാം.
ഇവിടെ ഇതിനുത്തരവാദികളെ തേടി ആരും പോകാറില്ല. എത്രമാത്രം സാമ്പത്തികമായി പ്രതിസന്ധിയിലെന്നതോ എത്രകാലമായി ഇയാൾ ഈ ഭാണ്ഡം പേറുന്നു എന്നുള്ളതോ ചർച്ചചെയ്യുന്നത് കൂടെത്താമസിക്കുന്നവരോട്മാത്രമാകുന്നു.
വേങ്ങര ഏരിയ ഫ്രണ്ട്സ് അസോസിയേഷൻ എന്ന പ്രവാസികൂട്ടായ്മ വഫ പരിഗണിക്കുന്നത് പ്രവാസിയുടെ അടിസ്ഥാന പ്രശ്നങ്ങളിലാണ്. ഇടപെടുന്നത് ചൂഷണത്തിന് വിധേയമാകുന്ന ആയിരങ്ങളുടെ പ്രതിസന്ധികളിലാണ്.
... Learn MoreAbout Us
വേങ്ങരയെ പ്രധാന പോയിന്റായി കാണുന്ന വേങ്ങര,കണ്ണമംഗലം, ഊരകം ഗ്രാമപഞ്ചായത്തുകളും, പറപ്പൂർ പുഴയുടെ വടക്കു ഭാഗത്തുള്ള വാർഡുകളും ചേർന്ന് പ്രവാസികളുടെ ഒരു കൂട്ടായ്മ നിലവിൽവന്നിട്ടുണ്ട്.
ആരിലും സമ്മർദ്ദം ചെലുത്താനോ വഴക്കിടാനോ പിണങ്ങാനോ അല്ല ഇവർ കൂട്ടാമാകുന്നത്.
അനുഭവിക്കുന്ന പ്രയാസങ്ങൾ ഏകദേശം ഒന്നാണെന്ന് ബോധ്യമാക്കാനും പരിശ്രമിച്ചാൽ മികച്ച രീതിയിൽ സ്വന്തം കഴിവും സമ്പത്തും നശിച്ചു പോകാതെ സംരക്ഷിക്കണമെന്നും ഓര്മപെടുത്താനാണ്.
കൃത്യമായ കണക്കുകൾ ഉണ്ട്. നിരത്തുന്നില്ല. ഒരു അയ്യായിരം പ്രവാസികളെ ആശ്രയിക്കുന്ന ഇരുപത്തയ്യായിരത്തിൽ താഴെയുള്ള ചെറിയ കൂട്ടം.
... Learn More