പ്രവാസികളുടെ സൗഹൃദവേദിയാണ് വഫ .. യൂ എ യിലുള്ള വേങ്ങരക്കാരുടെ എളിയ ശ്രമം നല്ലൊരു കൂട്ടായ്മയായി എല്ലാവരിലും പ്രതീക്ഷനൽകുന്നു .. ഒരു പ്രവാസി സംഘത്തിന്റെ സാദ്ധ്യതകൾ അനന്തമാണ്..തുടക്കം മുതൽ ഞങ്ങൾക്ക് സ്നേഹവും ഊർജവും നൽകിയ, മറ്റുവിദേശരാജ്യങ്ങളിൽ വസിക്കുന്ന വേങ്ങരനിവാസികളെയും ഉൾകൊള്ളിക്കുന്ന വിശാലമായ വേദിയാകും വഫ. വഫയുടെ ഓഫീസ് ഓഗസ്റ് നാലിന് ബഹുമാന്യനായ മന്ത്രി ജലീൽ പ്രവാസികൾക്കായി തുറന്നുനല്കും. ഈ വേളയിലും തുടർന്നും ഞങ്ങളോടൊപ്പമല്ല, ഞങ്ങളുടെ മുന്നിൽ എല്ലാ ഗൾഫ് /യൂറോപ്യൻ പ്രവാസികളും ഉണ്ടായിരിക്കണം . പ്രവാസികളുടെ വ്യഥകളും സ്വപ്നങ്ങളും ഭാഷയോ ജാതിയോ രാഷ്ട്രീയമോ മതമോ കലരാത്ത തേനുറവയാണ്. വഫയുടെ എല്ലാ പ്രവർത്തനങ്ങളിലും നിങ്ങളെ ഹാർദ്രമായി ഉൾക്കൊള്ളിക്കയാണ്.. നാട്ടിലുള്ള പ്രവാസികളും കുടുംബവും ഉത്ഘാടനമുഹൂർത്തത്തിൽ എത്തിച്ചേരണം. നാട്ടിലില്ലാത്തവർ കുടുംബബന്ധുക്കളെയും സുഹൃത്തുക്കളെയും അവിടെയെത്തിക്കുക. നാട്ടിലെത്തിയാൽ ഒട്ടും വൈകാതെ നമ്മുടെ ഓഫീസ് സന്ദർശിക്കുക. ഓഫീസ് നൽകുന്ന സേവനങ്ങൾ ന്യൂസ് ലെറ്റർ വഴി സമയാസമയം നിങ്ങളിലെത്തും. കൂടെ നിൽക്കുക. ഒന്നായി മുന്നേറാം .. സ്നേഹവായ്പോടെ വഫ എക്സിക്യൂട്ടീവ്
പ്രിയമുള്ളവരെ, വഫയെക്കുറിച്ചും വഫയുടെ രഷ്ട്രീയ നിലപാടുകളെക്കുറിച്ചും തെറ്റിദ്ധാരണപരമായ ചില പ്രചരണങ്ങൾ നടക്കുന്നതായി അറിയുന്നതുകൊണ്ടാണ് ഈ കുറിപ്പിടുന്നത് പ്രവാസികളുടെ പ്രത്യേഗിച് യു.എ.ഇ യിൽ വസിക്കുന്നവരും വേങ്ങര, കണ്ണമംഗലം ഊരകം, പറപ്പൂർ പഞ്ചായത്തിന്റെ പകുതി ഭാഗത്തുള്ളവരുമായ (വേങ്ങര അങ്ങാടിയുമായി അടുത്തുകിടക്കുന്ന ഭാഗം) പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സർവ്വതോന്മുഖമായ പുരോഗതിക്കും സംരക്ഷണത്തിനുമായി നിലകൊള്ളുക എന്നതാണ് വഫയുടെ രാഷ്ട്രീയം. കാലാകാലങ്ങളിലായി ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിൽ വരുന്ന എല്ലാ ഭണഘടനാ സ്ഥാപനങ്ങളുമായും ( പഞ്ചായത്തുമുതൽ കേന്ദ്ര സർക്കാർ വരെ ) നല്ല ബന്ധമാണ് വഫ പുലർത്തിപ്പോരുന്നത്. എന്നാൽ പ്രവാസികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ ശക്തമായി പ്രതികരിക്കാനും വഫ മടിക്കുകയില്ല. തികച്ചും ജാതി മത സമുദായിക രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന ഒരു സാമൂഹിക സാംസ്കാരിക പ്രവാസി സംഘടനയാണ് വഫ വഫയിലുള്ള വർക്ക് വ്യക്തി പരമായി ജാതിയാകാം മതമാകാം മതമില്ലാത്തവനാകാം അതുപോലെ തന്നെ രാഷ്ട്രീയമാകാം അരാഷ്ട്രീയമാകാം പക്ഷെ വഫ എന്ന സംഘടനക്ക് ഒരു പ്രസ്ഥാനവുമായും പ്രത്യേക വിധേയത്വമോ അകൽച്ചയോ ഉണ്ടായിരിക്കുന്നതല്ല. ജീവകാരുണ്യ പ്രവർത്തന രംഗത്ത് തിളക്കമാർന്ന ഒട്ടേറെ പ്രവർത്തനങ്ങൾ കുറഞ്ഞ കാലയളവിൽ തന്നെ വഫ കാഴ്ചവെച്ചിട്ടുണ്ട്. ഇപ്പോൾ കോവിഡ് രോഗ പശ്ചാത്തലത്തിലും അനേകം സമാശ്വസ പ്രവർത്തനങ്ങൾ ഗൾഫിലും നാട്ടിലുമായി നടത്തിവരുന്നു ആരവങ്ങളോ കൊട്ടിഘോഷങ്ങളോ യില്ലാതെയുള്ള പ്രവർത്തന ശൈലിയാണ് നാളിതുവരെ വഫ അനുവർത്തിച്ചു പോരുന്നത് VENGARA AREA FRIENDS ASSOCIATION (VAFA } OF EXPATRIATES എന്നപേരിൽ സംഘടനക്ക് രജിസ്ട്രേഷനുമുണ്ട്. വേങ്ങര വിപിസി മാളിലെ മൂന്നാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ഒരു പൊതുവേദി എന്ന നിലയിൽ അനേകം പേർ ഓഫീസുമായി ബന്ധപ്പെട്ടുവരുന്നു. ഏവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട് സസ്നേഹം, എൻ.പി മുഹമ്മദലി (പ്രസിഡണ്ട്)
Dec 10, 2023. വഫ എമിരേറ്റ്സ് 2024 - 2025 വർഷത്തിലെ കേന്ദ്ര കമ്മിറ്റി നിലവിൽ വന്നു
2024 - 2025 സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ
2024 - 2025 അബു ദാബി സോണൽ കമ്മിറ്റി ഭാരവാഹികൾ
കൊവിഡ്-19മായി ബന്ധപ്പെട്ട് വഫക്കാരുടെ ആവശ്യങ്ങൾ അറിയിക്കാനും അന്വേഷിക്കാനുമുള്ള UAEയിലെ വിവിധ എമിറേറ്റ്സുകളിലുള്ള ഉത്തരവാദപ്പെട്ടവരുടെ പേരും ഫോൺ/വാട്സ്ആപ്പ് നമ്പറുകളും
വഫയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
World Blood Doners day is celebrated on June 14th.
വേങ്ങരക്കാരുടെ പ്രവാസി കൂട്ടായ്മയായ വഫയുടെ (വേങ്ങര ഏരിയ ഫ്രണ്ട്സ് അസോസിയേഷൻ) 2024-25 വർഷത്തേക്കുള്ള സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: മജീദ് കാപ്പൻ, സെക്രട്ടറി: അബ്ദുസമദ് പക്കിയൻ, ട്രഷറർ: നിസാർ കൊളക്കാട്ടിൽ, വൈസ് പ്രസിഡന്റുമാർ: സൈനുൽ ആബിദ് സിവി, അസീസ് കാവുങ്ങൽ, ജോ. സെക്രട്ടറിമാർ: റഷീദ് തോട്ടത്തിൽ, സിദ്ദീഖ് സാലിഹ് സി.എച്ച്, ഫൈനാൻസ് സെക്രട്ടറി: എ.കെ.എം ശരീഫ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഡിസംബർ 10ന് അജ്മാനിലെ തമാം റെസ്റ്റോറന്റിൽ വെച്ചു പ്രസിഡന്റ് സമദ് പക്കിയന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജോ.സെക്രട്ടറി എ.കെ.എം ശരീഫ് സ്വാഗതം പറഞ്ഞു. ജോ.സെക്രട്ടറി കെപി മുഹമ്മദ് അറ്റൻഡൻസ് രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി ശുഐബ് പാലശ്ശേരി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ നിസാർ കൊളക്കാട്ടിൽ ഫൈനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ഇഖ്ബാൽ വിടി, ഫൈനാൻസ് സെക്രട്ടറി കെ.കെ. കുഞ്ഞുമുഹമ്മദ് എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഐഡി കാർഡ് കാംപെയ്നിൽ മികച്ച പ്രവർത്തനം നടത്തിയ ദുബായ് സോൺ സെക്രട്ടറി എകെ സിദ്ധീഖിന് നിസാർ കൊളക്കാട്ടിൽ മൊമന്റോ നൽകി ആദരിച്ചു. മികച്ച പ്രകടനം കാഴ്ച വെച്ച വഫ ദുബായ് സോണൽ കമ്മിറ്റിക്കുള്ള സർട്ടിഫിക്കറ്റ് ഫിറോസ് കൊളക്കാട്ടിൽ കൈമാറി. ദുബായ് പ്രസിഡന്റ് ശറഫുദ്ധീൻ നല്ലൂരിനെ ശുഐബ് പാലിശ്ശേരി പൊന്നാട അണിയിച്ച് ആദരിച്ചു. വേൾഡ് കപ്പ് പ്രവചന മത്സരത്തിൽ വിന്നറായ പി. ഫൈസലിന് സമദ് പക്കിയൻ ഉപഹാരം നൽകി. തുടർന്ന് നടന്ന സെൻട്രൽ കമ്മിറ്റി തിരഞ്ഞെടുപ്പിൽ വിവിധ ഏമിറേറ്റുകളിൽ നിന്നെത്തിയ സോണൽ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.