ഗൾഫ് പ്രവാസം സ്വീകരിച്ച ഏറക്കുറെ എല്ലാവരെയും ധനികരായാണ് നാട്ടിലുള്ളവർ നോക്കിക്കാണുന്നത്. അതങ്ങിനെത്തന്നെ ആയിക്കോട്ടെ എന്ന ഒരു നിലപാട് പ്രവാസിക്കും ഇല്ലാതില്ല. പക്ഷെ സൂക്ഷ്മമായി പരിശോധിച്ചാൽ പലരും പല രീതിയിലുള്ള പ്രയാസങ്ങളിലൂടെ കടന്നു പോകുന്നതായി കാണാം.
ഇവിടെ ഇതിനുത്തരവാദികളെ തേടി ആരും പോകാറില്ല. എത്രമാത്രം സാമ്പത്തികമായി പ്രതിസന്ധിയിലെന്നതോ എത്രകാലമായി ഇയാൾ ഈ ഭാണ്ഡം പേറുന്നു എന്നുള്ളതോ ചർച്ചചെയ്യുന്നത് കൂടെത്താമസിക്കുന്നവരോട്മാത്രമാകുന്നു.
വേങ്ങര ഏരിയ ഫ്രണ്ട്സ് അസോസിയേഷൻ എന്ന പ്രവാസികൂട്ടായ്മ വഫ പരിഗണിക്കുന്നത് പ്രവാസിയുടെ അടിസ്ഥാന പ്രശ്നങ്ങളിലാണ്. ഇടപെടുന്നത് ചൂഷണത്തിന് വിധേയമാകുന്ന ആയിരങ്ങളുടെ പ്രതിസന്ധികളിലാണ്.